Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abdul Rahim

Middle East and Gulf

20 വ​ർ​ഷ​ത്തെ ത​ട​വ​റ​ക്കാ​ല​ത്തി​ന് വി​രാ​മം; അ​ബ്ദു​ൽ റ​ഹീം ജ​ന്മ​നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി

റിയാദ്: നീ​ണ്ട ര​ണ്ട് പ​തി​റ്റാ​ണ്ടി​ന്‍റെ സൗ​ദി ജ​യി​ൽ​വാ​സ​ത്തി​ന് ശേ​ഷം കോ​ഴി​ക്കോ​ട് കോ​ട​മ്പു​ഴ സ്വ​ദേ​ശി മ​ച്ചി​ല​ക​ത്ത് പീ​ടി​യേ​ക്ക​ൽ അ​ബ്ദു​ൽ റ​ഹീം ഒ​ടു​വി​ൽ സ്വ​ന്തം മ​ണ്ണി​ൽ തി​രി​ച്ചെ​ത്തി.

റി​യാ​ദി​ൽ നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്സ് വി​മാ​ന​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 7.35-ഓ​ടെ​യാ​ണ് റ​ഹീം ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ​ത്. മ​ക​ന്‍റെ മു​ഖ​മൊ​ന്ന് കാ​ണാ​ൻ വ​ർ​ഷ​ങ്ങ​ളാ​യി ക​ണ്ണീ​രോ​ടെ കാ​ത്തി​രു​ന്ന എ​ൺ​പ​ത് വ​യ​സ്സാ​യ ഉ​മ്മ ഫാ​ത്തി​മ​യു​ടെ​യും ല​ക്ഷ​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​രു​ടെ​യും കാ​ത്തി​രി​പ്പി​നാ​ണ് ഇ​തോ​ടെ ശു​ഭ​പ​ര്യ​വ​സാ​ന​മാ​യ​ത്.

മ​ട​ക്ക​യാ​ത്ര​യി​ൽ റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​ന് വേ​ണ്ടി അ​ടി​യു​റ​ച്ചു പ്ര​വ​ർ​ത്തി​ച്ച ലീ​ഗ​ൽ ക​മ്മി​റ്റി​യി​ലെ പ​വ​ർ ഓ​ഫ് അ​റ്റോ​ണി സി​ദ്ദീ​ഖ് തു​വ്വൂ​രും അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് റ​ഹീ​മി​നെ റി​യാ​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​ച്ച് എ​മി​ഗ്രേ​ഷ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി യാ​ത്ര​യാ​ക്കി​യ​ത്.

2006 ന​വം​ബ​റി​ലാ​ണ് ഹൗ​സ് ഡ്രൈ​വ​ർ വീ​സ​യി​ൽ റ​ഹീം റി​യാ​ദി​ൽ എ​ത്തി​യ​ത്. ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട അ​ന​സ് അ​ൽ ശ​ഹ്റി എ​ന്ന 18 വ​യ​സു​കാ​ര​നാ​യ സൗ​ദി ബാ​ല​നെ പ​രി​ച​രി​ക്ക​ലാ​യി​രു​ന്നു ചു​മ​ത​ല. എ​ന്നാ​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് കൃ​ത്യം ഒ​രു മാ​സ​ത്തി​ന് ശേ​ഷം ഉ​ണ്ടാ​യ ഒ​രു നി​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ത്തി​ൽ അ​ന​സ് മ​ര​ണ​പ്പെ​ടു​ക​യും ഡി​സം​ബ​ർ 25-ന് ​റ​ഹീം അ​റ​സ്റ്റി​ലാ​വു​ക​യു​മാ​യി​രു​ന്നു.

ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ വെ​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ അ​ന​സ് റ​ഹീ​മി​ന്‍റെ മു​ഖ​ത്തേ​ക്ക് തു​പ്പു​ക​യും, ഇ​ത് ത​ട​യാ​ൻ റ​ഹീം കൈ​യു​യ​ർ​ത്തി​യ​പ്പോ​ൾ അ​ന​സി​ന്‍റെ ദേ​ഹ​ത്ത് ഘ​ടി​പ്പി​ച്ചി​രു​ന്ന മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ത്തി​ൽ അ​ബ​ദ്ധ​ത്തി​ൽ ത​ട്ടു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ന​സ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​വു​ക​യും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യു​മാ​യി​രു​ന്നു.

2011-ൽ ​റി​യാ​ദ് പ​ബ്ലി​ക് കോ​ട​തി റ​ഹീ​മി​ന് വ​ധ​ശി​ക്ഷ വി​ധി​ച്ച​തോ​ടെ​യാ​ണ് കേ​സ് സ​ങ്കീ​ർ​ണ​മാ​യ​ത്. എ​ന്നാ​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും കെ​എം​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​വ​ക​ക്ഷി നി​യ​മ​സ​ഹാ​യ സ​മി​തി​യും ഇ​ന്ത്യ​ൻ എം​ബ​സി​യും ന​ട​ത്തി​യ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഒ​ടു​വി​ൽ ഫ​ലം ക​ണ്ടു. ക​ഠി​ന​മാ​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ 15 മി​ല്യ​ൻ സൗ​ദി റി​യാ​ൽ (ഏ​ക​ദേ​ശം 34 കോ​ടി രൂ​പ) ദി​യാ​ധ​നം (മോ​ച​ന​ദ്ര​വ്യം) സ്വീ​ക​രി​ച്ച് മാ​പ്പ് ന​ൽ​കാ​മെ​ന്ന് സൗ​ദി കു​ടും​ബം സ​മ്മ​തി​ച്ചു.

തു​ട​ർ​ന്ന് ‘സേ​വ് അ​ബ്ദു​ൾ റ​ഹീം‘ എ​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ലോ​ക മ​ല​യാ​ളി സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി കൈ​കോ​ർ​ക്കു​ക​യും, ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്ക​കം 34 കോ​ടി രൂ​പ സ​മാ​ഹ​രി​ച്ച് കോ​ട​തി വ​ഴി കൈ​മാ​റു​ക​യും ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്ന് 2024 ജൂ​ലൈ​യി​ൽ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ശി​ക്ഷാ​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​വു​ക​യും ഫൈ​ന​ൽ എ​ക്സി​റ്റ് അ​ട​ക്ക​മു​ള്ള നി​യ​മ​പ​ര​മാ​യ ത​ട​സ​ങ്ങ​ൾ നീ​ങ്ങു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് റ​ഹീ​മി​ന് സ്വ​ന്തം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ വ​ഴി​തു​റ​ന്ന​ത്.

Kerala

അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ ഊര്‍ജിതം

കോ​​​​ഴി​​​​ക്കോ​​​​ട്: സൗ​​​​ദി ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന കോ​​​​ഴി​​​​ക്കോ​​​​ട് കോ​​​​ട​​​​മ്പു​​​​ഴ സ്വ​​​​ദേ​​​​ശി അ​​​​ബ്ദു​​​​ൾ റ​​​​ഹീ​​​​മി​​​​ന്‍റെ മോ​​​​ച​​​​ന​​​​ത്തി​​​​നാ​​​​യു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കി​​​​യ​​​​താ​​​​യി റി​​​​യാ​​​​ദ് റ​​​​ഹീം സ​​​​ഹാ​​​​യ സ​​​​മി​​​​തി അ​​​​റി​​​​യി​​​​ച്ചു.

കോ​​​​ട​​​​തി വി​​​​ധി​​​​ച്ച 20 വ​​​​ർ​​​​ഷ​​​​ത്തെ ത​​​​ട​​​​വ് ശി​​​​ക്ഷ അ​​​​ടു​​​​ത്താ​​​​ഴ്ച പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്ന​​​​തോ​​​​ടെ മോ​​​​ച​​​​ന​​​​ത്തി​​​​നു​​​​ള്ള വ​​​​ഴി തെ​​​​ളി​​​​യും. ശി​​​​ക്ഷാ കാ​​​​ലാ​​​​വ​​​​ധി ക​​​​ഴി​​​​യു​​​​ന്ന മു​​​​റ​​​​യ്ക്ക് ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യം എ​​​​ക്സി​​​​റ്റ് വീസ ന​​​​ൽ​​​​കു​​​​ന്ന​​​​തോ​​​​ടെ സൗ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​നി​​​​ന്നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​കും. തു​​​​ട​​​​ർ​​​​ന്ന് യാ​​​​ത്രാ തീ​​​​യ​​​​തി ക്ര​​​​മീ​​​​ക​​​​രി​​​​ച്ച് നാ​​​​ട്ടി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങാ​​​​നാ​​​​കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്.​

ജ​​​​യി​​​​ൽ, ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യം എ​​​​ന്നി​​​​വ​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യാ​​​​ൽ രാ​​​​ജ്യം വി​​​​ടാ​​​​നു​​​​ള്ള രേ​​​​ഖ​​​​യാ​​​​യ എ​​​​മ​​​​ർ​​​​ജ​​​​ൻ​​​​സി സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് (വൈ​​​​റ്റ് പാ​​​​സ്‌​​​​പോ​​​​ർ​​​​ട്ട്) ഇ​​​​ന്ത്യ​​​​ൻ എം​​​​ബ​​​​സി ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​താ​​​​യി സാ​​​​മൂ​​​​ഹി​​​​ക​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നും കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ പ​​​​വ​​​​ർ ഓ​​​​ഫ് അ​​​​റ്റോ​​​​ർ​​​ണി​​​​യു​​​​മാ​​​​യ സി​​​​ദ്ദി​​​​ഖ് തു​​​​വ്വൂ​​​​ർ പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്ത്യ​​​​ൻ എം​​​​ബ​​​​സി​​​​യും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ കൃ​​​​ത്യ​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ടു​​​​ന്നു​​​​ണ്ടെ​​​​ന്നും കാ​​​​ല​​​​താ​​​​മ​​​​സ​​​​മി​​​​ല്ലാ​​​​തെ മോ​​​​ച​​​​നം സാ​​​​ധ്യ​​​​മാ​​​​കു​​​​മെ​​​​ന്നും സ​​​​ഹാ​​​​യ സ​​​​മി​​​​തി പ്ര​​​​ത്യാ​​​​ശ പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു.

2006 ന​​​​വം​​​​ബ​​​​റി​​​​ലാ​​​​ണ് സൗ​​​​ദി ബാ​​​​ല​​​​ൻ അ​​​​ന​​​​സ് അ​​​​ൽ ഫാ​​​​യി​​​​സി​​​​ന്‍റെ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ക്കേ​​​​സി​​​​ൽ അ​​​​ബ്ദു​​​​ൾ റ​​​​ഹീം അ​​​​റ​​​​സ്റ്റി​​​​ലാ​​​​കു​​​​ന്ന​​​​ത്. 2012ലാ​​​​ണ് വ​​​​ധ​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ച​​​​ത്. പി​​​​ന്നീ​​​​ട് 34 കോ​​​​ടി ദ​​​യാ​​​​ധ​​​​നം ന​​​​ല്‍​കി​​​​യ​​​​തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ കോ​​​​ട​​​​തി അ​​​​ബ്ദു​​​​ൾ റ​​​​ഹീ​​​​മി​​​​ന്‍റെ വ​​​​ധ​​​​ശി​​​​ക്ഷ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

NRI

സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്‍റെ മോചനം ഉടനെന്ന് വിവരം

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം ഉ​ട​ൻ. പേ​പ്പ​ർ വ​ർ​ക്കു​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ ഈ ​മാ​സം 19ന് ​മോ​ച​നം ന​ട​ക്കു​മെ​ന്ന് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ അ​റി​യി​ച്ചു.

19ന് ​ശി​ക്ഷാ കാ​ലാ​വ​ധി അ​വ​സാ​നി​ക്കും. 20ന് ​റ​ഹീം നാ​ട്ടി​ലെ​ത്തു​മെ​ന്നാ​ണ് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സൗ​ദി ബാ​ല​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് അ​ബ്ദു​ൾ റ​ഹീം അ​റ​സ്റ്റി​ലാ​യ​ത്.

2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഫാ​യി​സി​ന്‍റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്ദു​ൽ റ​ഹീം അ​റ​സ്റ്റി​ലാ​കു​ന്ന​ത്. 2012ലാ​ണ് വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്.

പി​ന്നീ​ട് 34 കോ​ടി​യി​ലേ​റെ രൂ​പ ദി​യാ​ധ​നം ന​ല്‍​കി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ട​തി അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കി​യി​രു​ന്നു.

International

സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്‍റെ മോചനം മേയ് 19നെന്ന് ആക്ഷൻ കൗൺസിൽ

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്‍റെ മോചനം ഉടൻ. പേപ്പർ വർക്കുകൾ പൂർത്തിയായാൽ മേയ് 19ന് മോചനമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.

മേയ് 19ന് ശിക്ഷാ കാലാവധി അവസാനിക്കും. മേയ് 20 ന് റഹീം നാട്ടിലെത്തുമെന്നാണ് ആക്ഷൻ കൗൺസിൽ പ്രതീക്ഷിക്കുന്നത്. സൗദി ബാലനെ കൊലപ്പെടുത്തിയ കേസിലാണ് അബ്ദുൾ റഹീം അറസ്റ്റിലായത്.

2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസിന്‍റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്ദു​ൽ റ​ഹീം അ​റസ്റ്റിലാകുന്നത്​. 2012 ലാണ്​ വ​ധ​ശിക്ഷ വി​ധിച്ചത്​. പിന്നീട് 34 കോടിയിലേറെ രൂപ ദിയാധനം നല്‍കിയതിന്‍റെ പശ്ചാത്തലത്തില്‍ കോടതി അ​ബ്ദുൾ റ​ഹീമിന്‍റെ വധശിക്ഷ ഒഴിവാക്കിയിരുന്നു.

NRI

അ​ബ്‌​ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം തു​ട​ര്‍​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു

റി​യാ​ദ്: റി​യാ​ദി​ലെ ജ​യി​ലി​ൽ മോ​ച​നം കാ​ത്ത് ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ കേ​സ് ഫ​യ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന് ബ​ന്ധ​പ്പെ​ട്ട വി​വി​ധ വ​കു​പ്പു​ക​ളി​ലേ​ക്ക് നീ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചു.

ഫ​യ​ൽ അ​യ​ച്ച​താ​യു​ള്ള വി​വ​രം അ​ഭി​ഭാ​ഷ​ക​ർ​ക്കും ഇ​ന്ത്യ​ൻ എം​ബ​സി​ക്കും പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി സി​ദ്ദി​ഖ് തു​വ്വൂ​രി​നും ല​ഭി​ച്ച​താ​യി റി​യാ​ദി​ലെ അ​ബ്ദു​ൾ റ​ഹിം നി​യ​മ സ​ഹാ​യ സ​മി​തി അ​റി​യി​ച്ചു.

ഇ​തി​നോ​ട​കം 19 വ​ർ​ഷ​ത്തി​ല​ധി​കം ജ​യി​ൽ ശി​ക്ഷ പൂ​ർ​ത്തി​യാ​ക്കി​യ അ​ബ്‌​ദു​ൾ റ​ഹീ​മി​ന് അ​വ​ശേ​ഷി​ക്കു​ന്ന ശി​ക്ഷാ​കാ​ല​യ​ള​വി​ൻ​മേ​ൽ ഇ​ള​വു ന​ൽ​കി മാ​പ്പ് ല​ഭി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് റ​ഹീ​മി​ന്‍റെ അ​ഭി​ഭാ​ഷ​ക​രും എം​ബ​സി​യും നി​യ​മ സ​ഹാ​യ​സ​മി​തി​യും.

ശി​ക്ഷ​യി​ൽ ഇ​ള​വ് ന​ൽ​കു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് അ​ഭി​ഭാ​ഷ​ക​രാ​യ റെ​ന, അ​ബു​ഫൈ​സ​ൽ എ​ന്നി​വ​ർ മു​ഖേ​ന നി​യ​മ​സ​ഹാ​യ സ​മി​തി റി​യാ​ദ് ഗ​വ​ർ​ണ​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. വി​ധി​പ്ര​കാ​രം ശി​ക്ഷാ കാ​ല​യ​ള​വാ​യ 20 വ​ർ​ഷം 2026 മേ​യ് 20നാ​ണ് പൂ​ർ​ത്തി​യാ​വു​ക.

ന​ട​പ​ടി​ക​ളു​ടെ പു​രോ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ കാ​ര്യാ​ല​യ​ങ്ങ​ളെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് ഗ​വ​ർ​ണ​റേ​റ്റി​ൽ നി​ന്നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഫ​യ​ൽ മ​റ്റു വ​കു​പ്പു​ക​ളി​ലേ​ക്ക് അ​യ​ച്ച കാ​ര്യം അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

NRI

അ​ബ്‌​ദു​ല്‍ റ​ഹീ​മി​ന്‍റെ ശി​ക്ഷ 20 വ​ർ​ഷം; വി​ധി ശ​രി​വ​ച്ചു

റിയാദ്: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്‌​ദു​ല്‍ റ​ഹീ​മി​ന്‍റെ കേ​സി​ല്‍ 20 വ​ര്‍​ഷ​ത്തെ ത​ട​വി​നു വി​ധി​ച്ചു​ള്ള കീ​ഴ്‌​ക്കോ​ട​തി വി​ധി ശ​രി​വ​ച്ച് അ​പ്പീ​ല്‍ കോ​ട​തി. 19 വ​ര്‍​ഷം പി​ന്നി​ട്ട കേ​സി​ൽ പ്ര​തി​ക്ക് മോ​ച​നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ്ര​തി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല.

ആ​വ​ശ്യ​മെ​ങ്കി​ല്‍ പ്ര​തി​ഭാ​ഗ​ത്തി​നു മേ​ല്‍​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നു കോ​ട​തി പ​റ​ഞ്ഞു. വി​ധി​ക്കു ശേ​ഷം പ്രോ​സി​ക്യൂ​ഷ​ന്‍ അ​പ്പീ​ല്‍ സ​മ​ര്‍​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​അ​പ്പീ​ല്‍ കോ​ട​തി​യി​ല്‍ സി​റ്റിം​ഗ് ന​ട​ത്തി​യ​ത്.

മേ​യ് 26നാ​ണ് 20 വ​ര്‍​ഷ​ത്തെ ത​ട​വി​നു വി​ധി​ച്ചു​ള്ള കീ​ഴ്‌​ക്കോ​ട​തി വി​ധി​യു​ണ്ടാ​യ​ത്. സൗ​ദി ബാ​ല​ന്‍ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ ക​ഴി​ഞ്ഞ 18 വ​ര്‍​ഷ​മാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ് അ​ബ്‌​ദു​ല്‍ റ​ഹീം.

NRI

റ​ഹീം മോ​ച​ന കേ​സ്: അ​പ്ര​തീ​ക്ഷി​ത അ​പ്പീ​ലു​മാ​യി പ്രോ​സി​ക്യൂ​ഷ​ന്‍, ആ​കാം​ക്ഷ

റി​യാ​ദ്: സൗ​ദി ജ​യി​ലി​ല്‍ മോ​ച​നം കാ​ത്തു​ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ട​മ്പു​ഴ സ്വ​ദേ​ശി അ​ബ്‌​ദു​ല്‍ റ​ഹീ​മി​ന്‍റെ കേ​സി​ല്‍ അ​പ്ര​തീ​ക്ഷി​ത അ​പ്പീ​ലു​മാ​യി പ്രോ​സി​ക്യൂ​ഷ​ന്‍.

റ​ഹീ​മി​ന് 20 വ​ര്‍​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച റി​യാ​ദ് ക്രി​മി​ന​ല്‍ കോ​ട​തി വി​ധി​ക്കെ​തി​രേ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍ മേ​ല്‍​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച അ​പ്പീ​ലി​ലെ ആ​വ​ശ്യം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

ഉ​ള്ള​ട​ക്ക​മ​റി​യാ​ന്‍ അ​ടു​ത്ത സി​റ്റിം​ഗ്‌​വ​രെ കാ​ത്തി​രി​ക്ക​ണം. സൗ​ദി ബാ​ല​ന്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ റ​ഹീ​മി​ന് 20 വ​ര്‍​ഷം ത​ട​വു​ശി​ക്ഷ മേ​യ് 26ന് ​കോ​ട​തി വി​ധി​ച്ചി​രു​ന്നു. ഇ​തി​ല്‍ 19 വ​ര്‍​ഷ​ത്തെ ജ​യി​ല്‍​വാ​സം പൂ​ര്‍​ത്തി​യാ​യി. ഇ​നി ഒ​രു വ​ര്‍​ഷം മാ​ത്ര​മാ​ണ് ത​ട​വു​ള്ള​ത്.

അ​തി​നി​ട​യി​ലാ​ണ് അ​പ്ര​തീ​ക്ഷി​ത അ​പ്പീ​ലു​മാ​യി പ്രോ​സി​ക്യൂ​ഷ​ന്‍ രം​ഗ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. ഭി​ന്ന​ശേ​ഷി​ക്കാ​നാ​യ ബാ​ല​ന്‍ കൊ​ല്ല​പ്പെ​ട്ട കേ​സാ​യ​തി​നാ​ല്‍ ശി​ക്ഷ വ​ര്‍​ധി​പ്പി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ടു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ് ഉ​യ​ര്‍​ന്നി​ട്ടു​ള്ള​ത്.

എ​ന്നാ​ല്‍ ഇ​ത് സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്ന് റി​യാ​ദ് സ​ഹാ​യ​സ​മി​തി പ്ര​തി​ക​രി​ച്ചു. ഏ​തൊ​രു കീ​ഴ്കോ​ട​തി വി​ധി​ക്കും ശേ​ഷം പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍ അ​പ്പീ​ല്‍ പോ​കു​ന്ന​ത് പ​തി​വാ​ണ്. ഇ​തു സ്വാ​ഭാ​വി​ക ന​ട​പ​ടി മാ​ത്ര​മാ​ണ്.

ഇ​തി​ല്‍ അ​സാ​ധാ​ര​ണ​മാ​യി ഒ​ന്നു​മി​ല്ലെ​ന്നും കേ​സി​ന്‍റെ നി​ല​വി​ലെ സ്ഥി​തി​യെ ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്നു​മാ​ണ് നി​യ​മ വി​ദ​ഗ്ദ​രി​ല്‍​നി​ന്ന് മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​തെ​ന്നും സ​ഹാ​യ സ​മി​തി വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

കേ​സി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്ന് അ​ബ്ദു​ല്‍ റ​ഹീം ഇ​ന്ത്യ​ന്‍ എം ​ബ​സി​യേ​യും അ​ഭി​ഭാ​ഷ​ക​രെ​യും അ​റി​യി​ച്ചി​രു​ന്നു. അ​പ്പീ​ലി​ന് 30 ദി​വ​സ​ത്തെ സ​മ​യ​മു​ണ്ടാ​യി​രു​ന്നു. റ​ഹീ​മി​ന്‍റെ അ​ഭി​ഭാ​ഷ​ക​രാ​യ ഡോ. ​റെ​ന അ​ബ്ദു​ല്‍ അ​സീ​സ്, ഒ​സാ​മ അ​ല്‍​അ​മ്പ​ര്‍ എ​ന്നി​വ​ര്‍ അ​പ്പീ​ലി​ന് ത​യാ​റാ​യെ​ങ്കി​ലും റ​ഹീ​മി​ന്‍റെ അ​ഭി​പ്രാ​യം മാ​നി​ച്ച് മു​ന്നോ​ട്ട് പോ​യി​ല്ല.

അ​തേ​സ​മ​യം, ത​ട​വു​കാ​ലം 19 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ​തും ജ​യി​ലി​ലെ ന​ല്ല ന​ട​പ്പും പ​രി​ഗ​ണി​ച്ച് റ​ഹീ​മി​ന്‍റെ മോ​ച​നം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ റി​യാ​ദ് ഗ​വ​ര്‍​ണ​ര്‍​ക്ക് അ​പേ​ക്ഷ ന​ല്‍​കാ​നൊ​രു​ങ്ങു​ക​യാ​ണ് സ​ഹാ​യ​സ​മി​തി. റ​ഹീ​മി​ന്‍റെ വ​ധ​ശി​ക്ഷ നേ​ര​ത്തെ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

 
 
 
 

Latest News

Corehub Up